റണ്‍വേ നവീകരണം; ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പകല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 151 കോടി രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

കൊച്ചി: റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പകല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. വിമാനത്താവളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 28 വരെ തുടരും.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 151 കോടി രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രതിദിനം 420 വിമാന സര്‍വീസുകളാണ് ഉള്ളത്. പത്ത് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന റണ്‍വേ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. 2009 ലാണ് അവസാനമായി വിമാനത്താവളത്തിന്റെ റണ്‍വേയുടെ നവീകരണം നടന്നത്.

Exit mobile version