പോലീസുകാര്‍ വാങ്ങിയ മസാലദോശയില്‍ പുഴു: തലസ്ഥാനത്തെ ഹോട്ടല്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാര്‍ക്ക് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവനന്തപുരം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വാങ്ങിയ മസാലദോശയിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയര്‍ന്നത്.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുളള ശ്രീ പദ്മനാഭ ഹോട്ടലില്‍ നിന്നും വാങ്ങിയ മസാല ദോശയിലാണ് പുഴുവിനെ കണ്ടത്. സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.

Exit mobile version