ലോകത്തിലെ സകലമാന മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ ‘എയർ കേരള’യായി കൈയ്യിലിരിക്കും; ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

കൊച്ചി: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് വിൽക്കുമെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെ പരാമർശത്തിനു പിന്നാലെയാണ് ട്രോളുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കേന്ദ്രമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

ലോകത്തിലെ എല്ലാ മലയാളികളും ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള ആക്കാമെന്നായിരുന്നു സ്വാമിയുടെ പരിഹാസം. പ്രവാസികൾ ഉൾപ്പെടെ ലോകത്തെ സകലമാന മലയാളികളും ഒത്തുപിടിച്ചാൽ എയർ ഇന്ത്യ, എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കൈയ്യിലിരിക്കുമെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു.

ഡൽഹി, മുംബൈ, ഗുജറാത്ത് എയർപോർട്ടിൽ എയർ കേരള ലാന്റ് ആന്റ് ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കൽപിച്ചു നോക്കൂ എന്ന് അദ്ദേഹം പറയുന്നുണ്ട്. മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത് വെൽക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടൻ ഹലുവയും! ലഞ്ച് – പാരഗൺ ബിരിയാണി ആന്റ് ബീടിഎച്ച് സദ്യ ഡിന്നർ – കോട്ടയം കപ്പ ആന്റ് ഇന്ത്യൻ കോഫീ ഹൗസ് മാതൃകയിൽ, വിജയിപ്പിക്കാം എന്നും സ്വാമി പരിഹസിച്ചുകൊണ്ട് കുറിച്ചു.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികൾ ഒത്തുപിടിച്ചാൽ എയർ ഇന്ത്യ എയർ കേരള എന്ന രൂപത്തിൽ നമ്മുടെ കയ്യിലിരിക്കും. ഹോ ആലോചിക്കുമ്പോൾ..

ഡൽഹി,മുംബൈ,ഗുജറാത്ത് എയർപോർട്ടിൽ എയർ കേരള ലാൻറ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. മുണ്ടും സാരിയും ഉടുത്തവർ നമ്മെ സ്വീകരിക്കാൻ വിമാനത്തിനകത്ത് വെൽക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടൻ ഹലുവയും! ലഞ്ച് – പാരഗൺ ബിരിയാണി& ബീ.ടി.എച്ച് സദ്യ ഡിന്നർ – കോട്ടയം കപ്പ& ഇന്ത്യൻ കോഫി ഹൌസ് മാതൃകയിൽ #വിജയിപ്പിക്കാം മതി മതി ആലോചിക്കാൻ വയ്യ…..

ഫേസ്ബുക്ക് പോസ്റ്റിന് പുറമെ കമന്റ് രൂപേണ അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ:

പറയാൻ വിട്ടുപോയി, സംസ്ഥാന വ്യോമയാന മന്ത്രിയായി മേയർ ബ്രോ. ആർക്കും എവിടേയും ടൺകണക്കിനു സ്‌നേഹത്തിൽ പൊതിഞ്ഞ സഹായം എയർകേരള ഉറപ്പാക്കുന്നു. എയർ കേരള പറക്കുന്നു നമ്മുടെ സ്വന്തം ഗൾഫ് രാജ്യങ്ങളിലേക്ക്, മക്കയിലേക്ക് മദീനയിലേക്ക്, ഇസ്രയിലിലേക്ക് റോമിലേക്ക്,കാട്മണ്ഡുവിലേക്ക് ഹോ…. ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും ശബരിമലയിലേക്കും ഗുരുവായൂരേക്കും. പൂരം സ്‌പെഷൽ പാക്കേജുവരെ. മഹാനായ അ.ജ.ഖ പറഞ്ഞതു പോലെ നമുക്ക് സ്വപ്നം കാണാം,

Exit mobile version