പെരിയാര്‍ കലങ്ങി; ചാകര പൊങ്ങി! പ്രദേശത്ത് ആഘോഷവും ആള്‍ക്കൂട്ടവും; ലഭിച്ചവയില്‍ 10 കിലോ തൂക്കമുള്ള വാളയും

ഭൂതത്താന്‍കെട്ട് മുതല്‍ നേര്യമംഗലം വരെ പെരിയാറിനു കുറുകെ വലകെട്ടിയും ജലാശയത്തില്‍ വല വീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവര്‍ക്കു 3 ദിവസമായി ചാകരയാണ്.

ഭൂതത്താന്‍കെട്ട്: പെരിയാര്‍ ഒന്നു കലങ്ങിയാല്‍ കലക്കന്‍ സര്‍പ്രൈസ് കിട്ടുന്നത് നാട്ടുകാര്‍ക്കാണ്. ചാകര പോലെയാണ് മീന്‍ ലഭിക്കുന്നത്. ഭൂതത്താന്‍കെട്ട് മുതല്‍ നേര്യമംഗലം വരെ പെരിയാറിനു കുറുകെ വലകെട്ടിയും ജലാശയത്തില്‍ വല വീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവര്‍ക്കു 3 ദിവസമായി ചാകരയാണ്.

കുറുവ, കൂരല്‍, കുയില്‍, കരിമീന്‍, വാള, വരാല്‍ തുടങ്ങിയ മത്സ്യങ്ങളാണു വേട്ടക്കാരുടെ വലയില്‍ കുടുങ്ങുന്നത്. പൊടിമീന്‍ മുതല്‍ 10 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണു ഇത്തരത്തില്‍ പിടിച്ച് വില്‍പനയ്ക്ക് എത്തിക്കുന്നത്. മീനിന്റെ വലുപ്പവും ഗുണവും അനുസരിച്ചു വിലയില്‍ മാറ്റമുണ്ട്. 100 രൂപ മുതല്‍ 450 രൂപ വരെയാണ് മീനുകളുടെ വില.

ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, പാലമറ്റം, ഇഞ്ചത്തൊട്ടി, നേര്യമംഗലം പ്രദേശങ്ങളില്‍ നൂറു കണക്കിനാളുകള്‍ ഇപ്പോള്‍ മീന്‍ പിടിക്കുന്നുണ്ട്. പുഴമീന്‍ തേടി നാനാദിക്കുകളില്‍ നിന്നു നൂറു കണക്കിനാളുകള്‍ എത്തുന്നുണ്ട്.

Exit mobile version