മീനച്ചിലാറ്റിന്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കോട്ടയം: മീനച്ചിലാറ്റില്‍ കുളിയ്ക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ മൂന്നാമനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

പുതുപ്പള്ളി ഐഎച്ച്ആര്‍ഡി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഷിബിന്‍ ജേക്കബ്, കെസി അലന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ അശ്വിനായുള്ള തിരച്ചിലാണ് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തുടരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ടവരുള്‍പ്പടെ എട്ട് വിദ്യാര്‍ഥികളാണ് കുളിക്കാനെത്തിയത്. ഒഴുക്കില്‍പ്പെട്ട അലനെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെട്ടത്. ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹം കണ്ടെത്തിയത്.

Exit mobile version