മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളെ ഒഴുക്കില്‍പെട്ട് കാണാതായി; തെരച്ചില്‍ പുരോഗമിക്കുന്നു

കോട്ടയം: മീനച്ചിലാറ്റില്‍ മൂന്ന് കുട്ടികളെ ഒഴുക്കില്‍പെട്ട് കാണാതായി. പാറമ്പുഴയ്ക്ക് സമീപമാണ് കുട്ടികളെ കാണാതായത്. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികളെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിംഗ് സംഘവും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം നടന്നത്. എട്ട് പേര്‍ ചേര്‍ന്നാണ് മീനച്ചിലാറ്റില്‍ കുളിക്കാന്‍ എത്തിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ കൂടി വെള്ളത്തില്‍ വീണത്.

തുടര്‍ന്ന് ബാക്കിയുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ സ്‌കൂബ സംഘത്തെ തെരച്ചിലിന് വിളിക്കുകയായിരുന്നു.

Exit mobile version