കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളില്‍ ജാതീയ വേര്‍തിരിവ് വര്‍ധിക്കുന്നു; കെടി ജലീല്‍

കൊല്ലം: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളില്‍ ജാതീയ വേര്‍തിരിവ് വര്‍ധിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. മദ്രാസ് ഐഐടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളില്‍ പല വിധത്തിലുള്ള വിവേചനം ഉണ്ടാകുന്നു. അതില്‍ മനംനൊന്ത് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണെന്നും മന്ത്രി പറഞ്ഞു. ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അതെസമയം തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്‍കാനായി ഫാത്തിമയുടെ അച്ഛന്‍ ചെന്നൈയിലെത്തി. മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഐഐടിയിലേക്ക് മാര്‍ച്ച് നടത്തി.

Exit mobile version