ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ തടയും; പിസി ജോര്‍ജ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. ശബരിമല പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

വിശ്വാസം സംരക്ഷിക്കപ്പെടുന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതികള്‍ ശബരിമലയിലേക്ക് വരികയാണെങ്കില്‍ തീര്‍ച്ചയായും തടയുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒപ്പമായിരിക്കില്ല തന്റെ പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കുറച്ചു വിശ്വാസമൊക്കെ വന്നിട്ടുണ്ടെന്നും മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി അതിന് ഉദാഹരണമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചപ്പോള്‍ 240 പേരെയാണ് തടയാനായി താന്‍ കൊണ്ടുവന്നതെന്നും കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തിയാര്‍ജ്ജിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version