മകനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് കണ്ടു തടയാനെത്തി; വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: മകനെ മർദ്ദിക്കുന്നത് കണ്ട് സഹിക്കാനാകാതെ ഓടിയെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകനെ ഒരു സംഘം മർദിക്കുന്നതു കണ്ട വീട്ടമ്മ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പത്തനാപുരം കടയ്ക്കാമൺ കോളനിയിൽ ശാന്തമ്മ (62) ആണു മരിച്ചത്.

തിങ്കളാഴ്ച രാത്രി 10 നായിരുന്നു സംഭവം. മകൻ സന്തോഷിനെ ഒരു സംഘം മർദിക്കുന്നതു കണ്ടു വീട്ടിൽ നിന്നു ഓടിയിറങ്ങി മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ശാന്തമ്മ. എന്നാൽ പെട്ടെന്ന് ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version