വീടിനകത്ത് വൃദ്ധദമ്പതിമാർ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; അയൽക്കാരായ ബംഗാൾ സ്വദേശികൾ പിടിയിൽ; സംഭവം ചെങ്ങന്നൂരിൽ

എന്നാൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവർ വ്യക്തമാക്കുന്നത്.

ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ വീടിനകത്ത് വൃദ്ധദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ (75) ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

ഇതേതുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുയർന്നതോടെ ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ വിളിച്ചുവരുത്തിയ രണ്ടുപേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് വിവരം. എന്നാൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവർ വ്യക്തമാക്കുന്നത്.

ചെറിയാന്റേയും ലില്ലിയുടേയും മക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്. ദമ്പതിമാർ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഇത് മനസിലാക്കി സംഘം മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് സൂചന.

സംശയാസ്പദമായി കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം നൽകുന്നുണ്ട്.

Exit mobile version