ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ എനിക്കൊപ്പം, എല്ലാ വാര്‍ത്തകളും ശരിയല്ല; എം സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണ്ഠന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശനം നടത്തിയത്.

കൊച്ചി: അയോധ്യ വിധി വന്നതിനു പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിന്റെ പേരില്‍ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എം സ്വരാജ് എംഎല്‍എക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എ ജയിലിലാണെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും നല്‍കിയിരുന്നു.

ഇപ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശനം നടത്തിയത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത സ്വരാജിനെ രാവിലെ തൃപ്പൂണിത്തുറയില്‍ വച്ച് കണ്ടെന്നും എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് നേരിട്ട് ബോധ്യമായെന്നും മണികണ്ഠന്‍ പറയുന്നു. നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ല എന്ന് എനിക്ക് നേരിട്ട് ബോധ്യമായെന്നും അദ്ദേഹം കുറിച്ചു.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ ഇപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്. ഇതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബു ഡിജിപിക്ക് പരാതി നല്‍കിയത്. എം സ്വരാജ് എംഎല്‍എയ്ക്ക് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

10/11/2019 ഞായര്‍ രാവിലെ 11AM മണിക്ക് ത്രിപ്പൂണിത്തുറയില്‍ വെച്ചാണിദ്ധേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണന്ന് വാര്‍ത്ത കൊടുത്ത MLA.. നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ലാ എന്ന് എനിക്ക് നേരിട്ട് ബോധ്യമായി.

Exit mobile version