ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉന്നതതല യോഗം ഇന്ന്

ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിയില്‍ തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ഉന്നതതല യോഗം ചേരുന്നത്

തിരുവനന്തപുരം: ആലപ്പുഴയിലെ കുടിവെള്ള പ്രശനത്തിന് പരിഹാരം കാണാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിയില്‍ തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ഉന്നതതല യോഗം ചേരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആലപ്പുഴയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടത്. ഉന്നതതല യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെടുന്നത് 43തവണയാണ്. അമ്പലപ്പുഴ, തിരുവല്ല സംസ്ഥാന പാതയില്‍ പതിവായി പൊട്ടല്‍ ഉണ്ടാകുന്ന ഒന്നര കിലോമീറ്റിലെ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കല്‍, പദ്ധതിയിലെ ക്രമക്കേടുകളെകുറിച്ചുള്ള അന്വേഷണ പുരോഗതി എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ജലക്ഷാമത്തിന് താല്‍കാലികപരിഹാരം കാണാന്‍ റോഡ് പൊളിച്ചുള്ള അറ്റകുറ്റപ്പണി തകഴിയില്‍ പുരോഗമിക്കുന്നുണ്ടെ്‌നന് അധികൃതര്‍ അറിയിച്ചു.

Exit mobile version