എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു; വധു ഗവേഷക വിദ്യാർത്ഥി ഗാഥ

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാർഥി ഗാഥ എം ദാസാണ് വധു. ഡിസംബർ 30ന് സാനുവിന്റെ നാടായ വളാഞ്ചേരിയിൽ വെച്ചായിരിക്കും ലളിതമായ വിവാഹ ചടങ്ങുകൾ.

സാനു തന്നെയാണ് വിവാഹകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ ഡിസംബർ 30 ന് വൈകിട്ട് നാലിനും എട്ടിനും ഇടയിൽ വിവാഹ സത്കാരം നടക്കും.

എസ്എഫ് എ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസടക്കമുള്ളവർ വിവാഹത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിപി സാനു.

Exit mobile version