വീണ്ടും ഗൂഗിള്‍ മാപ്പ് ചതിച്ചു; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു, 5 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ രാത്രി വൈകിയും കരയ്ക്ക് കയറ്റാന്‍ സാധിച്ചിട്ടില്ല.

കൊണ്ടാഴി: വീണ്ടും കാര്‍ യാത്രികരെ കുഴിയില്‍ ചാടിച്ച് ഗൂഗിള്‍ മാപ്പ്. പാലക്കാട് നിന്ന് പട്ടിക്കാട്ടേയ്ക്ക് ഗൂഗിള്‍ മാപ്പ് വഴി നോക്കി കാറില്‍ പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിലേയ്ക്ക് വീണത്. അത്ഭുതകരമായി അഞ്ച് പേരും രക്ഷപ്പെട്ടു. കാര്‍ രാത്രി വൈകിയും കരയ്ക്ക് കയറ്റാന്‍ സാധിച്ചിട്ടില്ല.

തൃശ്ശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേയ്ക്ക് വീണത്. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഇതാണ് ഇന്ന് തിരിച്ചടിയായത്.

തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോഴായിരുന്നു കാര്‍ പുഴയിലേയ്ക്ക് പതിച്ചത്. രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല, ഇതാണ് അപകടത്തിന് വഴിവെച്ചത്.

Exit mobile version