അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; കൊച്ചിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രണ്ട് പേര്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

കൊച്ചി: അയോധ്യ വിധിയെ പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രണ്ട് പേര്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

Exit mobile version