കുടുക്കത്തുപാറയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി പിഴ അടയ്‌ക്കേണ്ടി വരും; മാലിന്യമുക്തമാക്കാനുള്ള ശ്രമവുമായി വനം വകുപ്പ്

കൊല്ലം; കൊല്ലം ജില്ലയിലെ കുടുക്കത്തുപാറ വിനോദ സഞ്ചാരകളുടെ ഇഷ്ട സ്ഥലമാണ്. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. എന്നാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുക്കത്തുപാറയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇതിനാല്‍ കുടുക്കത്തുപാറയെ മാലിന്യമുക്തമാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിന്റെ ഭാഗമായി ഇവിടെ മാലിന്യം വിലച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചു.

സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന കുടുക്കത്തുപാറയില്‍ നിരവധി സഞ്ചാരികളാണ് എത്തിച്ചേരാര്‍. എന്നാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ മാലിന്യങ്ങള്‍ വന്‍ തോതില്‍ വലിച്ചെറിയാര്‍ ഉണ്ട്. ഇതിനെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പലരും ഇത് പാലിക്കാറില്ല. ഇതിനാലാണ് പുതിയ നടപടി സ്വീകരിച്ചത്. വിനോദ സഞ്ചാര മേഘലയില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് പുതിയ തീരുമാനം. ഇതിലൂടെ കുടുക്കത്തുപാറയെ മാലിന്യമുക്തമാക്കാനാണ് ശ്രമം.

Exit mobile version