ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരുമാസത്തേക്ക് മരവിപ്പിച്ചു.

തൃശ്ശൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരുമാസത്തേക്ക് മരവിപ്പിച്ചു. കെഎസ്ആര്‍ടിസി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ചെറായി കോല്‍പുറത്ത് കെടി ഷാനിലിന്റെ ലൈസന്‍സാണ് തൃശ്ശൂര്‍ ആര്‍ടിഒ ആര്‍ രാജീവ് മരവിപ്പിച്ചത്.

നോര്‍ത്ത് പറവൂരില്‍ നിന്ന് കോഴിക്കോട്ടുളള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഷാനില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബസിലെ തന്നെ യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി തൃശ്ശൂര്‍ എന്‍ഫോഴ്സമെന്റ് ആര്‍ടിഒ ഷാജി മാധവന് വാട്സ്പ്പില്‍ അയ്ച്ച് നല്‍ക്കുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞത്.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഷാനില്‍ ആര്‍ടിഒ മുമ്പാകെ ഹാജാരാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ലൈസന്‍സ് മരവിപ്പിച്ചത് കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുളള എടപ്പാള്‍ ഐഡിടിആറില്‍ ഒരു ദിവസത്തെ ബോധവല്‍ക്കരണ ക്ലാസ്സിനും അയച്ചു.

Exit mobile version