സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി, പോലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം; ഉത്തരവിറക്കി മുഖ്യമന്ത്രി

അത്‌ലറ്റിക്സ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നല്‍കി ഉത്തരവിറക്കി. മുഖ്യമന്ത്രിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കേരള പോലീസില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നത്.

അത്‌ലറ്റിക്സ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരെയും ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പോലീസില്‍ നിയമനം നല്‍കിയിരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ് ഉത്തരവിറക്കിയത്. അത് ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബാള്‍, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരേയുെം ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പോലീസില്‍ നിയമനം നല്‍കിയിരുന്നു.

Exit mobile version