കാക്കനാട്: ബാക്കി നിന്ന നികുതി അടച്ച് കാര്‍ രജിസ്റ്റര്‍ ചെയ്ത് നടന് പൃഥ്വിരാജ് വിവാദത്തില്‍ നിന്നും കരകയറി. കാറിന്റെ വില രേഖപ്പെടുത്തിയതില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ആര്‍ടിഒ താരത്തിന്റെ വാഹന രജിസ്ട്രേഷന് തടഞ്ഞത്.
കഴിഞ്ഞ ദിവസം താരം 9,54,350 രൂപ അടച്ചു. 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന കാരണത്താലാണ് നടന്റെ രജിസ്ട്രേഷന് തടഞ്ഞത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ രജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയത്.