കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മന്ത്രിയും ഉദ്യോഗസ്ഥരും വാഹനം തള്ളിക്കയറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്.

നിലയ്ക്കല്‍: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റും അന്വേഷിക്കാനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം നിലയ്ക്കലിലെ ചെളിക്കുഴിയില്‍ പൂണ്ടു. വാഹനം പാതിവഴിയില്‍ കുടുങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയും വാഹനം തള്ളാന്‍ ഒപ്പം കൂടി. ചിത്രവും മറ്റും മാധ്യമങ്ങളില്‍ എത്തിയതോടെ മന്ത്രിയുടെ ഇടപെടല്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി.

മന്ത്രിയും ഉദ്യോഗസ്ഥരും വാഹനം തള്ളിക്കയറ്റിയ ശേഷമാണ് യാത്ര തുടര്‍ന്നത്. നിലയ്ക്കലില്‍ ശുചിമുറികള്‍ പൂര്‍ത്തിയാക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറെയും കണ്ണന്താനം പരസ്യമായി ശാസിച്ചിരുന്നു. വാഹനം തള്ളിക്കയറ്റി പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരാരും മന്ത്രിയെ കാണാനെത്താത്തതും അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചൊടിപ്പിച്ചിരുന്നു.

ശബരിമലയ്ക്കായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ഉപയോഗിച്ചില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാദം. എന്നാല്‍ കേന്ദ്രഫണ്ടിന്റെ വസ്തുതകള്‍ കണ്ണന്താനത്തിന് ഇനിയും മനസിലായിട്ടില്ലെന്നും അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Exit mobile version