ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യയും റിസോര്‍ട്ട് മാനേജറും ഒളിവില്‍

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ശാന്തന്‍ പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടികുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍ പാറയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ശാന്തന്‍ പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടികുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

വീടിനടുത്തുള്ള ഫാമില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. റിജോഷിന്റെ ഭാര്യയും ഫാമിലെ മാനേജറും ഒളിവിലാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version