എഞ്ചിന്‍ പണിമുടക്കി; ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയോടുന്നു

തിരുവനന്തപുരം പേട്ടയില്‍ വെച്ച് എഞ്ചിന്‍ തകരാറിലായ ട്രെയിനെ പുഷ്പുള്‍ എഞ്ചിന്‍ ഉപയോഗിച്ച് കൊച്ചുവേളിയില്‍ എത്തിക്കുകയായിരുന്നു

തിരുവനന്തപുരം:തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ജനശതാബ്ദിയുടെ എഞ്ചിന്‍ തകരാറായതാണ് ട്രെയിന്‍ വൈകാന്‍ കാരണം.

തിരുവനന്തപുരം പേട്ടയില്‍ വെച്ച് എഞ്ചിന്‍ തകരാറിലായ ട്രെയിനെ പുഷ്പുള്‍ എഞ്ചിന്‍ ഉപയോഗിച്ച് കൊച്ചുവേളിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചുവേളിയില്‍ രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ഒന്‍പത് മണിക്ക് ശേഷമാണ് ഓടിത്തുടങ്ങിയത്.

Exit mobile version