മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടി വേഗത്തില്‍ ; പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് തുടങ്ങി

മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിന്‍ കോറല്‍കവ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ പണിത ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലം ഡിമോളിഷന്‍ എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിത്തുടങ്ങി.

മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജയിന്‍ കോറല്‍കവ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഈ ഫ്‌ളാറ്റ് കൂടാതെ ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ്‌സമുച്ചയങ്ങളും പൊളിക്കാനുള്ള ചുമതല എഡിഫസ് കമ്പനിക്കാണ്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി വാതിലുകളും ജനലുകളും നീക്കുന്ന നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കല്‍ നടപടി വേഗത്തിലാക്കി പാര്‍ക്കിങ് ഏരിയകള്‍ പൊളിച്ച് നീക്കിത്തുടങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലിയും ഉടന്‍ ആരംഭിക്കും.

Exit mobile version