നിയുക്ത ഗവര്‍ണര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം: പിഎസ് ശ്രീധരന്‍ പിള്ള നാളെ മിസോറാം ഗവര്‍ണറായി അധികാരമേല്‍ക്കും

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് മിസോറാമിലെത്തിയ നിയുക്ത ഗവര്‍ണരെ ലങ് പോയ് വിമാനത്താവളത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.

ചൊവ്വാഴ്ച രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിനായി ഐസോളിലെ രാജ്ഭവന്‍ ഒരുങ്ങിക്കഴിഞ്ഞു.

വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പിഎസ് ശ്രീധരന്‍ പിള്ള.

Exit mobile version