പിഎസ് ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.

ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലേക്ക് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ വരും. ഗിരീഷ് ചന്ദ്ര മര്‍മ്മുവായിരിക്കും ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍. രാധകൃഷ്ണ മാത്തൂരായിരിക്കും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്നു.

Exit mobile version