പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിച്ച് ഒരു മുത്തശ്ശി; നീന്തല്‍ മത്സരത്തില്‍ ഏഴുവയസുകാരിയെ തറപറ്റിച്ച് 72കാരി, രണ്ടാം റൗണ്ടിനും തയ്യാര്‍, അമ്പരപ്പിച്ച് രാധ

മുത്തശ്ശിയും പേരക്കുട്ടിയും കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കൗതുകം തോന്നി നീന്തല്‍ മത്സരം വെച്ചത്.

തൃശ്ശൂര്‍: പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. പ്രായം ഏറിയിട്ടും ചുറുചുറുക്കോടെ പണിയെടുക്കുന്നതും ഓടി നടക്കുന്നതുമായ പല മുത്തശ്ശിയും മുത്തശ്ശന്മാരും നമുക്ക് ഇടയില്‍ ഉണ്ട്. ഇപ്പോള്‍ അത്തരത്തില്‍ അമ്പരപ്പിക്കുന്ന ഒരു മുത്തശ്ശിയാണ് ചര്‍ച്ചാ വിഷയം. നീന്തല്‍ മത്സരത്തില്‍ ഏഴുവയസുകാരിയെ തോല്‍പ്പിച്ചിരിക്കുകയാണ് 72കാരിയായ രാധ. മുത്തശ്ശിയും പേരക്കുട്ടിയും കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കൗതുകം തോന്നി നീന്തല്‍ മത്സരം വെച്ചത്.

തൃശ്ശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. അമ്മൂമ്മ പ്രായമായതിനാല്‍ നീന്തി എത്തില്ലെന്ന ആത്മവിശ്വാസമായിരുന്നു എഴുവയസുകാരിയ വരലക്ഷ്മിക്ക്. എന്നാല്‍ നീന്തി തുടങ്ങി പകുതി എത്തിയപ്പോഴേയ്ക്കും വരലക്ഷ്മി കിതച്ചു തുടങ്ങി. നീന്തല്‍ നിര്‍ത്തി മടങ്ങി വന്നു. എന്നാല്‍ വരലക്ഷ്മിക്ക് മുന്‍പേ തന്നെ രാധ നീന്തി എത്തിയിരുന്നു. മുത്തശ്ശി പേരക്കുട്ടിയെ പ്രോത്സാഹിപ്പിച്ചു, പക്ഷേ വരലക്ഷ്മിക്ക് സാധിക്കാതെ വന്നു.

ഇതോടെ രാധ വരലക്ഷ്മിയുടെ അടുത്തേക്ക് തിരിച്ച് നീന്തി, പേരക്കുട്ടിയേയും കൂട്ടി വത്സല്യത്തോടെ മടങ്ങുന്ന മുത്തശ്ശിയെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും വാഴ്ത്തുകയാണ്. വരലക്ഷ്മിയുടെ അച്ഛന്റെ അമ്മയാണ് മുത്തശ്ശി രാധ. ഇവരാണ് പേരക്കുട്ടിയുടെ നീന്തല്‍ പരിശീലിപ്പിച്ചത്.

Exit mobile version