‘പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിനും നിയന്ത്രണമില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ’; രൂക്ഷമായി പ്രതികരിച്ച് ആഷിക്ക് അബു

ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞാണ് ആഷിക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്

തൃശ്ശൂര്‍: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയെയും വാളയാര്‍ വിഷയത്തിലും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിക്ക് അബു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ആഷിക്ക് അബു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.

പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ സര്‍ക്കാരിനും നിയന്ത്രണമില്ല എന്നതിന്റെ തെളിവാണ് ഈ സംഭവങ്ങള്‍ എന്നാണ് ആഷിക്ക് അബു ഫേസ്ബുക്കില്‍ കുറിച്ചത്. ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞാണ് ആഷിക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ആഷിക്ക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും,ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

Exit mobile version