പരീക്ഷ എഴുതാന്‍ അമ്മയ്ക്ക് കൂട്ട് വന്നത് മൂന്നുമാസം പ്രായമുള്ള ഈ കൈക്കുഞ്ഞ്..!

തന്റെ കൈക്കുഞ്ഞിനെ സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ നോക്കി 2 മണിക്കൂര്‍.

കോലഞ്ചേരി: മൂന്ന് മാസം പ്രായമുള്ള തന്റെ പൊന്നോമനയെ സാക്ഷി നിര്‍ത്തി അമ്പിളി പരീക്ഷ എഴുതി, അതും പ്ലസ്ടു തുല്യതാ പരീക്ഷ. ശനിയാഴ്ചത്തെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞവരില്‍ സാക്ഷിയാണ് ഈ അമ്മയും കുഞ്ഞും. ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നു കുഞ്ഞിനെ നോക്കാമെന്ന് അറിയിച്ചിരുന്ന ബന്ധുവിന് എത്താന്‍ കഴിഞ്ഞില്ല. ആ സമയത്ത് അമ്പിളി ആ ഉറച്ച തീരുമാനത്തിലെത്തി, പിന്നെ ഒന്നും നോക്കിയില്ല, കുഞ്ഞിനെ വാരിയെടുത്ത് നടന്നു സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ഹോളിലേക്ക്.

എന്നാല്‍ ദൈവം തന്നെ സഹായിച്ചു. തന്റെ കൈക്കുഞ്ഞിനെ സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ നോക്കി 2 മണിക്കൂര്‍. കുഞ്ഞിനു കിടക്കാനുള്ള ഷീറ്റ് സ്‌കൂള്‍ അധികൃതര്‍ നല്‍കി. പരിപാലനവും അവര്‍ ഏറ്റെടുത്തു. പരീക്ഷ എളുപ്പമായിരുന്നെന്ന് അമ്പിളി പറഞ്ഞു ജില്ലയില്‍ പ്ലസ്ടു തുല്യതാ കോഴ്‌സിനു ചേര്‍ന്ന ഏക ട്രാന്‍സ്ജെന്‍ഡര്‍ അനാമിക രാജേന്ദ്രനും ഈ സെന്ററില്‍ പരീക്ഷ എഴുതി.

Exit mobile version