2020ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു, നിയന്ത്രിത അവധികള്‍ മൂന്നെണ്ണം, ഓഗസ്റ്റ് 31-തിരുവോണം

2020ല്‍ ഒക്ടോബര്‍ 24നും 25നുമായി രണ്ട് ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാല്‍ 24നു മാത്രമാണ് അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 2020 ല്‍ 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക. 2020ല്‍ ഒക്ടോബര്‍ 24നും 25നുമായി രണ്ട് ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാല്‍ 24നു മാത്രമാണ് അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 2-മന്നം ജയന്തി, ഫെബ്രുവരി 21-ശിവരാത്രി, ഏപ്രില്‍ 9-പെസഹ, ഏപ്രില്‍ 10-ദുഃഖ വെള്ളി, ഏപ്രില്‍-14 വിഷു, അംബേദ്കര്‍ ജയന്തി, മെയ് ഒന്ന് മെയ് ദിനം, ജൂലൈ 20 കര്‍ക്കടക വാവ്, ജൂലൈ 31-ബക്രീദ്, ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28-അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29-മുഹറം, ഓഗസ്റ്റ് 31-തിരുവോണം, സെപ്റ്റംബര്‍ 1-മൂന്നാം ഓണം, സെപ്റ്റംബര്‍ 2-ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 10-ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21-ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2-ഗാന്ധി ജയന്തി, ഒക്ടോബര്‍ 24-മഹാനവമി, ഒക്ടോബര്‍ 26-വിജയദശമി, ഒക്ടോബര്‍ 29-നബിദിനം, ഡിസംബര്‍ 25-ക്രിസ്മസ്. അതേസമയം ഞായറാഴ്ച പൊതി അവധി വരുന്ന ദിനങ്ങള്‍ ജനുവരി 26-റിപ്പബ്ലിക് ദിനം, ഏപ്രില്‍ 12-ഈസ്റ്റര്‍, മേയ് 24-ഈദുല്‍ ഫിത്ര്‍, ഓഗസ്റ്റ് 30-ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി നവംബര്‍ 14. നിയന്ത്രിത അവധികള്‍ മാര്‍ച്ച് 12-അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 3-ആവണി അവിട്ടം, സെപ്റ്റംബര്‍ 17-വിശ്വകര്‍മ ദിനം.

Exit mobile version