അവളെ നിങ്ങള്‍ കൊന്ന് കളഞ്ഞോ..? നാഗര്‍കോവില്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ആരതി എവിടെ, ചോദിക്കുമ്പോള്‍ ആര്‍ക്കും കേസിനെ കുറിച്ച് അറിവില്ല..! ഭാര്യയെ തേടി കണ്ണുനിറയ്ക്കും ലൈവുമായി യുവാവ്

തമിഴ്‌നാട്ടില്‍ നിന്ന് വനിതാ പോലീസ് പോലുമില്ലാതെയായിരുന്നു അവര്‍ വന്നത്. ഞങ്ങള്‍ വാശിപിടിച്ചപ്പോള്‍ സിഐ മനോജ് വിയപ്പുരത്തുള്ള രണ്ട് വനിതാ പോലീസുകാരെ അവള്‍ക്കൊപ്പം വിട്ടു.

ഹരിപ്പാട്: തന്റെ പ്രിയപ്പെട്ടവളെ അവര്‍ കൊണ്ടുപോയി ഇപ്പോള്‍ എവിടെ എന്ന് അറിയില്ല.. ഭാര്യയ്ക്ക് വേണ്ടി കണ്ണുനിറയ്ക്കും ലൈവുമായി യുവാവ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഡ്വിന്‍ ഫിലിപ്പ് സാം എന്ന യുവാവാണ് സഹായം തേടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

നവംബര്‍ 16നായിരുന്നു എഡ്‌വിന്‍ നാഗര്‍കോവില്‍ സ്വദേശിനിയായ ആരതി ചന്ദ്രനെ വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു, എന്നാല്‍ വീട്ടുകാര്‍ ആ ബന്ധത്തില്‍ തൃപ്തരല്ലായിരുന്നു. എന്നാല്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം എഡ്വിനൊപ്പം ഹരിപ്പാട് എത്തി. ഇത് അറിഞ്ഞെത്തിയ വീട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ ആരതിയെ നാഗര്‍കോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പോലീസ് ആരതിയെ വീട്ടുകാര്‍ക്കൊപ്പം നാഗര്‍കോവിലില്‍ എത്തിച്ചത്. എന്നാല്‍ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് എഡ്വിന്‍ പറയുന്നത്.

എഡ്‌വിന്‍ പറയുന്നു…

ഞാന്‍ ഇപ്പോള്‍ നാഗര്‍കോവിലിലാണ്. പോലീസ്സ്റ്റേഷന്റെ മുമ്പിലാണ്, അവിടെ അവള്‍ ഇല്ല. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല, ഇനി കൊന്നു കളഞ്ഞോ എന്നും അറിയില്ല. ദയവായി സഹായിക്കണം. ഇപ്പോള്‍ ഇവിടെ പോലീസും ഇല്ല. നാട്ടിലെ പോലീസ് മനപൂര്‍വ്വം ചതിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വനിതാ പോലീസ് പോലുമില്ലാതെയായിരുന്നു അവര്‍ വന്നത്. ഞങ്ങള്‍ വാശിപിടിച്ചപ്പോള്‍ സിഐ മനോജ് വിയപ്പുരത്തുള്ള രണ്ട് വനിതാ പോലീസുകാരെ അവള്‍ക്കൊപ്പം വിട്ടു. അവിടെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി തിരികെ എത്തിക്കാമെന്നാണ് പറഞ്ഞത്.

ആരതിയെ നാഗര്‍കോവില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു, പക്ഷെ അവിടെ നിന്നും എവിടേക്ക് മാറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുതന്നെ ആരതിയെ കിട്ടിയെന്നാണ് ഇവിടുത്തെ പോലീസ് പറയുന്നത്. ഇവിടെ നിയമവും വ്യവസ്ഥിതിയും ഒന്നുമില്ലേ?

അതേസമയം കാണാതായ യുവതി നേരത്തെ ലൈവില്‍ എത്തി തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്ത അന്നാണ് ആരതി ലൈവില്‍ വന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പോലീസും വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തല്‍.

Exit mobile version