തീവ്രമഴയ്ക്ക് സാധ്യതയില്ല; ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മഹാ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. പത്ത് ജില്ലകളിലായിരുന്നു ഇന്ന് രാവിലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിലെ റെഡ് അലേര്‍ട്ടും പിന്‍വലിച്ചു.

നാളെ വടക്കന്‍ ജില്ലകളില്‍ മാത്രമാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷ്വദ്വീപിലും നാളെ യെല്ലോ അലേര്‍ട്ടുണ്ട്. എവിടെയും തീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചത്.

അതേസമയം തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version