വടകരയില്‍ നിന്നും നാല് പേരുമായി കടലില്‍ പോയ ബോട്ട് കാണാതായി

ലഡാക്ക് എന്ന ബോട്ടാണ് കാണാതായത്

വടകര: വടകര ചോമ്പാലയില്‍ നിന്നും കടലില്‍ പോയ ബോട്ട് കാണാതായി. ബോട്ടില്‍ നാല് പേരുണ്ടായിരുന്നതായാണ് വിവരം. ലഡാക്ക് എന്ന ബോട്ടാണ് കാണാതായത്.

രണ്ടുപേരുമായ അഴിത്തലയില്‍ നിന്നും പോയ തൗഫീക് എന്ന ബോട്ടിനെക്കുറിച്ചും വിവരമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version