ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം; നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം; ദേവസ്വം ബോര്‍ഡില്‍, മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും.

മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കിയത് കൂടാതെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വര്‍ധിപ്പിച്ചു. ഈഴവ സമുദായത്തിന് 17 % എസ്‌സിഎസ്ടി 12 % , വിശ്വകര്‍മ്മ 3 , ധീവര , നാടാര്‍ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം വീതവും ആണ് വര്‍ധിപ്പിച്ചത്.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കാര്യം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം രാജഗോപാലന്‍ നായരാണ് വ്യക്തമാക്കിയത്. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version