പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഇരുപതോളം വീടുകളില്‍ വെള്ളം കയറി

ഇവരെ ക്യാംപിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി.

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഇതേ തുടര്‍ന്ന് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാംപിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി. കണ്ണൂര്‍ തയ്യില്‍ തീരദേശത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതിനോടകം മുന്നൂറിലധികം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. താന്തോന്നി തുരുത്തിലും വെള്ളം കയറി. ഇവിടെനിന്നും 62 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, കടല്‍ക്ഷോഭത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ പതിനഞ്ചിലേറെ മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.

Exit mobile version