‘അച്ഛാ ഈ നമ്പര്‍ എടുക്ക്’ മകന്‍ പറഞ്ഞു വിട്ട അക്കങ്ങള്‍ മനസില്‍ ആവര്‍ത്തിച്ച് പിതാവ് ടിക്കറ്റെടുത്തു, അടിച്ചത് 65 ലക്ഷം

മത്സ്യത്തൊഴിലാളിയാണ് സന്തോഷ്.

ആലപ്പുഴ: പതിവായി ലോട്ടറി എടുക്കുന്ന കലവൂരിലെ സന്തോഷിന്റെ ഭാഗ്യം മകന്‍ ബ്ലെസണാണ്. എന്നും ലേട്ടറി എടുക്കാന്‍ പോകുന്ന പിതാവിന് അവസാന മൂന്ന് അക്കം പറഞ്ഞ് കൊടുക്കുന്നത് ബ്ലെസണാണ്. ആ നമ്പറുകള്‍ നോക്കി സന്തോഷും ലോട്ടറി എടുക്കും. ഈ പതിവ് ഇപ്പോള്‍ സന്തോഷിന് 65 ലക്ഷം രൂപയുടെ ഭാഗ്യം നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയാണ് സന്തോഷ്.

ഇപ്പോള്‍ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. മകന്‍ പറഞ്ഞു വിടുന്ന നമ്പര്‍ അനുസരിച്ച് ലോട്ടറി എടുത്തതാണ് തനിക്ക് ഈ ഭാഗ്യം കൈവരാനുള്ള കാരണമെന്ന് സന്തോഷ് പറയുന്നു. ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റ് 8 ടിക്കറ്റുകള്‍ക്ക് 11000 രൂപ വീതമുള്ള സമാശ്വാസ സമ്മാനവും സന്തോഷിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഭാര്യ റീന. അഷ്‌നയും അഞ്ജിതയുമാണ് മറ്റു മക്കള്‍.

Exit mobile version