വാളയാര്‍ കേസ്; പോക്‌സോ കേസുകളില്‍ വനിതാ കമ്മീഷന്‍ ഇടപെടാറില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പോക്‌സോ കേസുകളില്‍ വനിതാ കമ്മീഷന്‍ ഇടപെടാറില്ലെന്നും, വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

വാളയാര്‍ പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂഷന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും, സിഡബ്ല്യുസി ചെയര്‍മാന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തെറ്റാണെന്നും ജോസഫൈന് പറഞ്ഞു.

സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ല. പകരം കമ്മിഷന്‍ അംഗം അവിടെ എത്തിയിരുന്നുവെന്നും കേസില്‍ പുനരന്വേഷണം വേണം എന്നും ജോസഫൈന്‍ പറഞ്ഞു.

Exit mobile version