ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version