ബിജെപിയുടെ അജണ്ട നടപ്പാക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍

വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ബിജെപിയുടെ അജണ്ട നടപ്പാക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതു ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുക എന്നത് പോലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണെന്നും കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. വിധിക്കെതിരെയാണ് ബിജെപിയുടെ സമരമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version