ഷാനിമോള്‍ ഉസ്മാന്‍ ആയിരം വോട്ടിന് മുന്നില്‍; അരൂരില്‍ വിജയം ഉറപ്പിക്കാനാകാതെ യുഡിഎഫ്, ലീഡ് കുറഞ്ഞു

ഇതുവരെയും അരൂരില്‍ വ്യക്തമായ ചിത്രം ഇതുവരെയും തെളിഞ്ഞിട്ടില്ല.

അരൂര്‍: അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ആയിരം വോട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴും വിജയം ഉറപ്പിക്കാനാകാതെ യുഡിഎഫ് നേതൃത്വം. ഇപ്പോള്‍ നേതാവിന് ലീഡ് കുറഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് കോട്ടകള്‍ ഇനിയും എണ്ണാന്‍ ബാക്കി നില്‍ക്കെയാണ് നേതൃത്വത്തിന് വിജയം ഉറപ്പിക്കാനാകാത്തത്.

ആദ്യഫല സൂചനകളില്‍ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. ആറാം റൗണ്ട് എണ്ണി തീരുമ്പോള്‍ ആണ് 1864 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെയും അരൂരില്‍ വ്യക്തമായ ചിത്രം ഇതുവരെയും തെളിഞ്ഞിട്ടില്ല. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ വന്‍ തോതിലാണ് യുഡിഎഫിന് വോട്ട് ചോര്‍ന്നിരിക്കുന്നത്.

ഇനിയും റൗണ്ട് എണ്ണിതീരുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ ലീഡ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ട്. അതേസമയം എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് ജയിച്ചു. കഷ്ടിച്ച് കടന്നു കൂടിയെന്നാണ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version