എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു.

കൊച്ചി; എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു. എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് ജയം. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിജെ വിനോദ് വിജയിച്ചത്.

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമാണ് വിനോദ്. ഇത്തവണ എറണാകുളത്ത് യുഡിഎഫിന് തിളക്കം കുറഞ്ഞ ജയമെന്നാണ് വിലയിരുത്തല്‍. 2016ല്‍ 21,949 വോട്ടിനാണ് ഹൈബി ഈഡന്‍ ജയിച്ചത്.

Exit mobile version