ടിജെ വിനോദിന്റെ വിജയ വാര്‍ത്ത കൈയ്യടിയോടെ വരവേറ്റ് കുടുംബം

ഇതോടെ ടിജെ വിനോദ് വിജയിച്ചുവെന്ന വാര്‍ത്ത കൈയടിയോടെ വരവേല്‍ക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ടിജെ വിനോദിന്റെ അമ്മയടക്കമുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉപതെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിയത്. ഒടുവില്‍ കുടുംബം പ്രതീക്ഷിച്ച പോലെ തന്നെ ടിജെ വിനോദ് വിജയിച്ചു.

എറണാകുളം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ആദ്യ ഫലപ്രഖ്യാപനം പുറത്ത് വന്നു. എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചിരിക്കുകയാണ്.

ഇതോടെ ടിജെ വിനോദ് വിജയിച്ചുവെന്ന വാര്‍ത്ത കൈയടിയോടെ വരവേല്‍ക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ടിജെ വിനോദിന്റെ അമ്മയടക്കമുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉപതെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിയത്. ഒടുവില്‍ കുടുംബം പ്രതീക്ഷിച്ച പോലെ തന്നെ ടിജെ വിനോദ് വിജയിച്ചു.

അതേസമയം, പോളിംഗ് ദിവസം കൊച്ചിയിലുണ്ടായ വെള്ളക്കെട്ട് കുറച്ചൊന്നുമല്ല കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ടിജെ വിനോദിനെതിരെ ജനരോഷം ഉണ്ടായിരുന്നു. സ്ത്രീകളടക്കം നിരത്തിലറങ്ങി കൊച്ചി ഡെപ്യൂട്ടി മേയര്‍ കൂടിയായ വിനോദിനെ കോളനിയില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന നഗരത്തില്‍ ഓടകള്‍ വൃത്തിയാക്കി വെള്ളം പോകാന്‍ സുഗമമായ വഴിയൊരുക്കാത്തത് വെള്ളക്കെട്ടിന് കാരണമായി. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭയന്നെങ്കിലും ഫലം പാര്‍ട്ടിക്ക് അനുകൂലമാവുകയായിരുന്നു.

Exit mobile version