എറണാകുളത്ത് യുഡിഎഫ് മുന്നില്‍; ടിജെ വിനോദിന് പ്രതീക്ഷിച്ച ലീഡില്ല

710 വോട്ടുകള്‍ക്കാണ് ടിജെ വിനോദ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടില്‍ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഫിന് ഉണ്ടായില്ല.

കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് മുന്നിലാണ്. 710 വോട്ടുകള്‍ക്കാണ് ടിജെ വിനോദ് ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടില്‍ മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഫിന് ഉണ്ടായില്ല.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകള്‍ 10 റൗണ്ടില്‍ എണ്ണിത്തീര്‍ക്കും. ഒരു റൗണ്ടില്‍ 14 ബൂത്തുകളിലെ വോട്ടെണ്ണും. ഒമ്പത് പൂര്‍ണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടില്‍ ഒമ്പത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം.

Exit mobile version