സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തിയാകാന്‍ കാരണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തിയാകാന്‍ കാരണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ല അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അതേസമയം ഇപ്പോള്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശേഷം ന്യൂനമര്‍ദ്ദം വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് വരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ആന്ധ്രാ-തമിഴ് നാട് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് കാവാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Exit mobile version