സംസ്ഥാനത്ത് കനത്ത മഴ; കൊല്ലത്ത് പാറ ഖനനം നിരോധിച്ചു

. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനമാണ് മഴയെ തുടര്‍ന്ന് നിരോധിച്ചത്

കൊല്ലം: സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ക്വാറി ഖനനം നിരോധിച്ചു. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനമാണ് മഴയെ തുടര്‍ന്ന് നിരോധിച്ചത്. ജില്ല കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം ഈ നിരോധനം മഴ മാറിയതായി പ്രഖ്യാപിക്കുന്ന വരെയാണ്. കനത്ത മഴയുള്ള സാഹചര്യങ്ങളിലെല്ലാം താല്‍കാലികമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്താമാക്കി.

Exit mobile version