ഒരു സംഘടനയോടും അവമതിപ്പില്ല; എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും ടിക്കാറാം മീണ

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് നോട്ടീസ് അയച്ചത്.

തിരുവനന്തപുരം; എന്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു സംഘടനയോടും അവമതിപ്പില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ വ്യക്തമാക്കി. സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എന്‍എഎസ്എസ് വക്കീല്‍ നോട്ടീസ് അയച്ചത്.

സമദൂരം വിട്ട് എന്‍എസ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന, സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് നോട്ടീസ് അയച്ചത്.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്എസ് പരസ്യമായി ജാതി പറഞ്ഞു വോട്ടു
വോട്ടു പിടിക്കുന്നുവെന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍എസ്എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായതെന്നും മീണ പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു മീണയുടെ പ്രതികരണം.

Exit mobile version