കനത്ത മഴ; ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

തൃശ്ശൂര്‍: ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും 22.10.2019 ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും , മഴ ശക്തമായി തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ജാഗ്രത നിര്‍ദ്ദേശമുള്ളതിനാലുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അന്നേ ദിവസം ജില്ലയിലെ എല്ലാ അംഗനവാടികളും തുറന്നു പ്രവര്‍ത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു. ടി ദിവസത്തെ അധ്യയനം മറ്റൊരു ദിവസത്തേക്ക് ക്രമീകരിക്കാന്‍ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

നേരത്തെ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Exit mobile version