‘ കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകും’ ; ഷാനിമോള്‍ ഉസ്മാന്‍

മഴയെ വകവയ്ക്കാതെ മണ്ഡലത്തിന്റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ പറയുന്നു.

അരൂര്‍: മഴ കനത്ത് പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷയിലാണ്.

മഴയെ വകവയ്ക്കാതെ മണ്ഡലത്തിന്റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ പറയുന്നു.

‘മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്‌ബോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്’. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു-ഷാനുമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

Exit mobile version