ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്: ‘കുഞ്ഞ്’ സ്വപ്നത്തെ കുറിച്ച് സൂര്യയും ഇഷാനും

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയും ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കുഞ്ഞുണ്ടാകുമോ എന്ന ചോദ്യത്തിന് സ്വന്തം കുഞ്ഞിലൂടെ ഉത്തരം കണ്ടെത്തുകയാണ് ഇരുവരും.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ് എന്ന സൂര്യയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ഇഷാന്‍ ഉണ്ട് കൂടെ. സ്വപ്‌നം സഫലമാകാനുള്ള കാത്തിരിപ്പിലാണ് ഇരുവരും. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞ് സ്വപ്നത്തെ കുറിച്ച് സൂര്യയും ഇഷാനും മനസ്സു തുറക്കുന്നത്.

വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയത്തിലാണ് മുന്നോട്ടുള്ള യാത്ര. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്. അത് എന്ത് തന്നെയായാലും ഇത്തരം ടെക്‌നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു.

‘യൂട്രസ് ഒരു ട്രാന്‍സ്വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം’ ഇഷാന്‍ പറഞ്ഞു.

Exit mobile version