തുലാവര്‍ഷം കനത്തു: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ പത്ത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറില്‍ തുലാവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ, വാളയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ഗായത്രിപുഴയില്‍ ജലനിരപ്പുയര്‍ന്നു. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version