സ്‌കൂളിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അപകടം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

അഞ്ചല്‍: കൊല്ലം ഏരൂരില്‍ സ്‌കൂളിലെ മാലിന്യ ടാങ്ക് പൊളിഞ്ഞു വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മാലിന്യ ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ടാങ്കിലേക്ക് വീഴുകയായിരുന്നു. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുണ്ടായില്ല.

Exit mobile version